ഷാർജ: ഷാർജയില്‍ ഇന്ന് രോഹിത് ശർമയില്ല. ചെന്നൈയ്ക്ക് എതിരായ ഐപിഎൽ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തെരഞ്ഞെടുത്തു. പരിക്ക് പറ്റിയ നായകൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച മുംബൈ കീറൻ പൊള്ളാർഡിനെ നായക സ്ഥാനം ഏല്‍പ്പിച്ചു. രോഹിതിന് പകരം സൗരഭ് തിവാരി മുംബൈ ടീമിലെത്തി. അതേസമയം, മൂന്ന് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത് കേദാർ ജാദവ്, ഷെയ്‌ൻ വാട്‌സൻ, പിയുഷ് ചൗള എന്നിവർക്ക് പകരം എൻ ജഗദീശൻ, റിതുരാജ് ഗെയ്ക്ക്‌വാദ്, ഇമ്രാൻ താഹിർ എന്നിവർ കളിക്കും.
ചെന്നൈയ്ക്കെതിരെ രോഹിത്തില്ല, പൊള്ളാഡ് നയിക്കും: ടോസ് നേടിയ മുംബൈ ബൗൾ ചെയ്യും - IPL 2020 UAE
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. കേദാർ ജാദവ്, വാട്‌സൻ, പിയുഷ് ചൗള എന്നിവർക്ക് പകരം എൻ ജഗദീശൻ, റിതുരാജ് ഗെയ്ക്ക്‌വാദ്, ഇമ്രാൻ താഹിർ എന്നിവർ കളിക്കും.
പത്ത് മത്സരങ്ങളില്‍ മൂന്ന് ജയവും ഏഴ് തോല്‍വിയുമുള്ള ചെന്നൈ ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ മത്സരം ശക്തമാകുമെന്നുറപ്പാണ്. ചെന്നൈ നിരയില്‍ തകർപ്പൻ ഫോമിലുള്ളത് രവീന്ദ്ര ജഡേജയും സാംകറാനും മാത്രമാണ്. മറുപുറത്ത് മുംബൈ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ സൂപ്പർ ഓവറില്‍ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും ഒൻപത് കളികളില്‍ ആറും ജയിച്ചാണ് മുംബൈ വരുന്നത്. ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനാകും മുംബൈ ഇന്ത്യൻസ് ശ്രമിക്കുക. ടൂർണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയ്ക്കായിരുന്നു ജയം.