അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. സീസണില്‍ ആദ്യമായാണ് ഒരു ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുന്നത്.
രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇത്തവണ ഇറങ്ങുന്നത്. മലയാളി താരം സന്ദീപ് വാര്യര്‍, നിഖില്‍ നായിക് എന്നിവര്‍ക്ക് പകരം വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നഗര്‍കോട്ടി എന്നിവര്‍ ടീമില്‍ ഇടം നേടി. കൊല്‍ക്കത്ത് വേണ്ടി നഗര്‍കോട്ടി ആദ്യമായാണ് കളിക്കുന്നത്.
മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ മിച്ചല്‍ മാര്‍ഷിന് പകരം മുഹമ്മദ് നാബിയും വിജയ് ശങ്കറിന് പകരം വൃദ്ധിമാന്‍ സാഹയും സന്ദീപ് ശര്‍മക്ക് പകരം ഖലീല്‍ അഹമ്മദും ഹൈദരാബാദിനായി കളിക്കും.
ഐപിഎല്ലില്‍ രണ്ട് തവണ കൊല്‍ക്കത്തയും ഒരു തവണ ഹൈദരാബാദും കപ്പടിച്ചിട്ടുണ്ട്. 2016ലാണ് ഹൈദരാബാദ് കിരീടം സ്വന്തമാക്കിയത്. 2011ലും 2014ലുമായിരുന്നു കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ചൂടിയത്. ആദ്യ മത്സരത്തില്‍ പരാജയപെട്ടതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് ഇന്ന് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരമ്പോള്‍ മുന്‍തൂക്കം കൊല്‍ക്കത്തക്കാണ്. 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ കൊല്‍ക്കത്തയും ഏഴ് തവണ ഹൈദരാബാദും വിജയിച്ചു.