ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു. ചെന്നൈക്ക് എതിരായ മത്സത്തിനിറങ്ങിയ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. സിദ്ധാര്‍ത്ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് തിരിച്ചെത്തി. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, സര്‍ഫ്രറാസ് ഖാന്‍ എന്നിവര്‍ക്ക് പകരം മുജീബ് ഉള്‍ റഹ്‌മാന്‍, ഹര്‍ഷ്‌ദീപ് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവര്‍ ഇറങ്ങും.
പഞ്ചാബിനെതിരെ ഹൈദരാബാദിന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു - ഹൈദരാബാദ് ടീം ഇന്ന്
ഒരു മാറ്റവുമായി ഹൈദരാബാദ് ഇറങ്ങുമ്പോള്‍ മൂന്ന് മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
ഐപിഎല്‍
ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റാണ് ഡേവിഡ് വാര്‍ണര്‍ക്കും കൂട്ടര്‍ക്കും. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമാണ് പഞ്ചാബിന്. ഇരു ടീമുകളും ഇതിന് മുമ്പ് 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും ഹൈദരാബാദിന് ഒപ്പമായിരുന്നു ജയം. പഞ്ചാബ് നാല് തവണയും വിജയിച്ചു. രാത്രി 7.30ന് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം.