ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു. ഡല്‍ഹിക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കിയ ഹൈദരാബാദ് അതേ ടീമിനെ നിലനിര്‍ത്തി.
ചെന്നൈക്ക് എതിരെ ഹൈദരാബിന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു - ചെന്നൈ ടീം ഇന്ന്
ഇരു ടീമുകളും ഇതിന് മുമ്പ് 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒമ്പത് തവണയും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും കളത്തിലിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. മുരളി വിജയ്, റിതുരാജ് ഗെയ്‌ക്‌വാദ്, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ക്ക് പകരം അംബാട്ടി റായിഡു, ഷര്‍ദുര്‍ ഠാക്കൂര്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ ചെന്നൈ ജേഴ്‌സിയില്‍ ഇറങ്ങും.
ഇരു ടീമുകളും ഇതിന് മുമ്പ് 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒമ്പത് തവണയും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് ഹൈദരാബാദിന് വെന്നിക്കോടി പാറിക്കാനായത്. ഇന്ന് രാത്രി 7.30ന് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം.