ദുബായ്: സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 165 റണ്‍സിന്‍റെ വിജയ ലക്ഷ്യം. അര്‍ദ്ധസെഞ്ച്വറിയോടെ പുറത്താകാതെ നിന്ന മധ്യനിര ബാറ്റ്സ്‌മാന്‍ പ്രിയം ഗാര്‍ഗിന്‍റെ കരുത്തിലാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായത്. ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. 24 പന്തില്‍ 31 റണ്‍സെടുത്ത മധ്യനിര ബാറ്റ്സ്‌മാന്‍ അഭിഷേക് ശര്‍മയും പ്രിയം ഗാര്‍ഗിന് പിന്തുണയുമായെത്തി. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്‍റെ ഇന്നിങ്സ്. ഇരുവരും ചേര്‍ന്ന് 77 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ദീപക് ചാഹറിന്‍റെ 17ാം ഓവറില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടത് ചെന്നൈക്ക് തിരിച്ചടിയായി.
പ്രിയം ഗാര്‍ഗിന്‍റെ കരുത്തില്‍ ഹൈദരാബാദ്; ചെന്നൈക്ക് 165 റണ്‍സിന്‍റെ വിജയലക്ഷ്യം
മധ്യനിരിയില്‍ 26 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തകാതെ നിന്ന പ്രിയം ഗാര്‍ഗിന്‍റെ കരുത്തിലാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായത്
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടക്കത്തിലെ പിഴച്ചിരുന്നു. നാലാമത്തെ പന്തില്‍ റണ്ണൊന്നും എടുക്കാതെ ജോണി ബെയര്‍സ്‌റ്റോ പുറത്തായി. ദീപക് ചാഹറിന്‍റെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് ബെയര്‍സ്റ്റോ പുറത്തായത്. ഓപ്പണറായി ഇറങ്ങിയ നായകന്‍ ഡേവിഡ് വാര്‍ണറും മൂന്നാമനായി ഇറങ്ങി 29 റണ്‍സെടുത്ത മനീഷ് പാണ്ഡെയും ഹൈദരാബാദ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചു. ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂര്‍, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.