അടുത്ത സീസണ് മുന്നോടിയായി നാല് താരങ്ങളെ പുറത്താക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്രിസ് ഗ്രീന്‍, സിദ്ദേഷ് ലാഡ്, നിഖില്‍ നായിക്, എം സിദ്ദാര്‍ത്ഥ്, ടോം ബന്‍ടണ്‍ എന്നവര്‍ക്കാണ് പുറത്തേക്ക് വഴി തുറന്നത്. ഇതിന് മുമ്പ് 2012ലും 2014ലും കൊല്‍ക്കത്ത ഐപിഎല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായി.
ഗ്രീനും ബെന്‍ടണും പുറത്ത് ; സന്ദീപ് നായർ കൊല്‍ക്കത്തയില്‍ തുടരും - morgan and ipl news
കഴിഞ്ഞ സീസണില്‍ നെറ്റ് റണ്‍ റേറ്റില്‍ പിന്നിലായതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായത്.
നെറ്റ് റണ്‍ റേറ്റില്‍ പുറകിലായ കൊല്‍ക്കത്ത ലീഗ് സ്റ്റേജ് അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. കഴിഞ്ഞ സീസണിന്‍റെ മധ്യത്തില്‍ ദിനേശ് കാര്‍ത്തിക്കില്‍ നിന്നും ക്യാപ്‌ന്‍റെ ചുമതല ഏറ്റുവാങ്ങിയ ഓയിന്‍ മോര്‍ഗന്‍റെ കീഴിലാണ് കൊല്‍ക്കത്ത മോശമല്ലാത്ത പ്രകടനം പുറത്തെടുത്തത്. മലയാളി താരം സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 16 പേരെ കൊല്‍ക്കത്ത നിലനിര്‍ത്തി.
പുതുമുഖങ്ങളുടെയും പരിചയസമ്പന്നരുടെയും കൂട്ടായ്‌മയില്‍ കിരീടം തിരിച്ച് പിടിക്കാനാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നതെന്ന് മോര്‍ഗന്‍ പറഞ്ഞു. ഇതിനായി ടീം മാനേജ്‌മെന്‍റ് പരിശ്രമിക്കുകയാണെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.