ദുബായ്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഐപിഎല്‍ വിജയിപ്പിച്ച എല്ലാ ടീം അംഗങ്ങളോടും നന്ദി പറഞ്ഞ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ബയോ സെക്വയര്‍ ബബിളിനുള്ളില്‍ കഴിയുന്നതിനോട് മാസികമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്. എന്നാല്‍ ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ടീം അംഗങ്ങള്‍ മുന്നോട്ട് പോയത് കാരണമാണ് ടൂര്‍ണമെന്‍റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് ഗാംഗുലി ട്വീറ്റ് ചെയ്തു.
ഐപിഎല്‍ പൊടിപൂരമാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ഗാംഗുലി
അടുത്ത സീസണില്‍ ഒരു ടീമിനെ കൂടി ഐപിഎല്ലിന്‍റെ ഭാഗമാക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നുണ്ട്
ഗാംഗുലിയുടെ വാക്കുകള്‍ക്ക് പിന്തുണയേകി ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലും ട്വീറ്റ് ചെയ്തു. സൗരവ് ഗാംഗുലിയും ജയ്‌ഷായും ചേര്‍ന്ന നേതൃത്വമാണ് ഐപിഎല്‍ വിജയിപ്പിച്ചതെന്ന് ധുമാല്‍ ട്വീറ്റില്‍ കുറിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇല്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടന്ന ഐപിഎല്‍ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തി. അഞ്ചാമത്തെ ഐപിഎല്‍ കിരീടമാണ് ഡല്‍ഹിയെ പരാജയപ്പെടുത്തി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈ സ്വന്തമാക്കിയത്. നേരത്തെ ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്താനിരുന്ന ഐപിഎല്‍ പോരാട്ടം കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും പണ സമ്പന്നമായ ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. അടുത്ത സീസണില്‍ ഒരു ടീമിനെ കൂടി ഐപിഎല്ലിന്‍റെ ഭാഗമാക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കം.