അബുദാബി: ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായക സ്ഥാനത്ത് ഇന്ത്യൻ താരം ദിനേശ് കാർത്തിക് ഉണ്ടാകില്ല. ദിനേശ് കാർത്തിക് നായക സ്ഥാനം ഒഴിഞ്ഞു. ഇനി കൊല്‍ക്കത്തയെ നയിക്കുന്നത് ഇംഗ്ലീഷ് ദേശീയ ടീം നായകനും ലോകകപ്പ് ജേതാവുമായ ഓയിൻ മോർഗനായിരിക്കും. 2018ല്‍ ഗൗതം ഗംഭീറിന് പകരമാണ് ദിനേശ് കാർത്തിക് കൊല്‍ക്കത്ത നായകനായത്. ഓയിൻ മോർഗൻ കൊല്‍ക്കത്ത നായകനാകുമെന്ന് സ്ഥിരീകരിച്ച് ടീം സിഇഒ വെങ്കി മൈസൂർ ട്വീറ്റ് ചെയ്തു.
ദിനേശ് കാർത്തിക് ഒഴിഞ്ഞു: ഓയിൻ മോർഗൻ കൊല്‍ക്കത്തയെ നയിക്കും - IPL 2020
2018ല്‍ ഗൗതം ഗംഭീറിന് പകരമാണ് ദിനേശ് കാർത്തിക് കൊല്‍ക്കത്ത നായകനായത്. ഓയിൻ മോർഗൻ കൊല്‍ക്കത്ത നായകനാകുമെന്ന് സ്ഥിരീകരിച്ച് ടീം സിഇഒ വെങ്കി മൈസൂർ ട്വീറ്റ് ചെയ്തു.
"ഇതു പോലെയൊരു തീരുമാനം എടുക്കാൻ ഒരാൾക്ക് വളരെയധികം ധൈര്യം ആവശ്യമാണ്. അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ ആശ്ചര്യപ്പെടുമ്പോൾ തന്നെ അദ്ദേഹത്തിന്‍റെ ആഗ്രഹത്തെ ബഹുമാനിക്കുന്നു. ഓയിൻ മോർഗൻ ടീമിനെ നയിക്കാൻ മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ടെന്നും വെങ്കി മൈസൂർ ട്വീറ്റ് ചെയ്തു. സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ച കൊല്‍ക്കത്ത നാല് ജയവുമായി നാലാം സ്ഥാനത്താണ്.
നായകനെന്ന നിലയില്‍ കാർത്തിക്കിനെ കുറിച്ച തുടക്കത്തില്‍ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആന്ദ്രെ റസല്‍, ഓയിൻ മോർഗൻ എന്നിവർക്ക് ബാറ്റിങ് ഓൽഡറില്‍ സ്ഥാനക്കയറ്റം നല്‍കാത്തത് അടക്കം വലിയ വിമർശങ്ങൾക്ക് വഴി തെളിച്ചിരുന്നു. അതേസമയം, നായക സ്ഥാനം ഒഴിയുന്നത് ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനെന്നാണ് കാർത്തികിന്‍റെ വിശദീകരണം.