ദുബായ്: വിക്കറ്റിന് പിന്നില്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയാണ് റിഷഭ് പന്തെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കെഎല്‍ രാഹുല്‍ ആശങ്കപെടേണ്ടതില്ലെന്നും അദ്ദേഹം മികച്ച ബാറ്റ്സ്‌മാനാണെന്നും ലാറ പറഞ്ഞു. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ സഞ്ജു സാംസണ്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിക്കറ്റിന് പിന്നില്‍ ധോണിയുടെ പിന്‍ഗാമി റിഷഭ്: ലാറ - ഐപിഎൽ 2020 യുഎഇ
ഐപിഎല്‍ 2020 സീസണില്‍ ഇത്തവണ അഞ്ച് മത്സരം കളിച്ച റിഷഭ് 42.75 ബാറ്റിങ് ശരാശരിയില്‍ ഡല്‍ഹിക്ക് വേണ്ടി 171 റണ്‍സ് സ്വന്തമാക്കിയിരുന്നു

ലാറ
ഐപിഎല്‍ 2020 സീസണില്‍ അഞ്ച് മത്സരം കളിച്ച റിഷഭ് 42.75 ബാറ്റിങ് ശരാശരിയില്‍ ഡല്‍ഹിക്ക് വേണ്ടി 171 റണ്‍സ് സ്വന്തമാക്കിയിരുന്നു. 23 വയസ് പ്രായമുള്ള പന്ത് രാജ്യത്തിന് വേണ്ടി ഇതിനകം 13 ടെസ്റ്റും 16 ഏകദിനങ്ങളും 28 ടി20യും കളിച്ചു. എല്ലാ ഫോര്‍മാറ്റിലുമായി 1,198 റണ്‍സാണ് റിഷഭിന്‍റെ പേരിലുള്ളത്. ഐപിഎല്‍ 2020 സീസണില്‍ ലോകേഷ് രാഹുല്‍ പഞ്ചാബിന് വേണ്ടി 302 റണ്‍സും സഞ്ജു രാജസ്ഥാന് വേണ്ടി 171 റണ്‍സും സ്വന്തമാക്കി.