കേരളം

kerala

ETV Bharat / sports

ധോണി - രാഹുല്‍ പോരാട്ടം, പഞ്ചാബിന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു - സിഎസ്ആര്‍ ടീം ഇന്ന്

രണ്ട് മാറ്റങ്ങളുമായാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ഇറങ്ങുന്നത്.

IPL 2020  IPL 2020 news  Chenni Super Kings vs Kings XI Punjab  IPL 2020 UAE  CSR vs KXIP today  CSR vs KXIP match today  ipl 2020 match 18  ipl 2020 match today  CSR squad today  KXIP squad today  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ചെന്നൈ സൂപ്പര്‍ കിങ്സ് vs കിങ്സ് ഇലവന്‍ പഞ്ചാബ്  ഐപിഎൽ 2020 യുഎഇ  സിഎസ്‌ആര്‍ vs കിങ്സ് ഇലവന്‍ ഇന്ന്  സിഎസ്‌ആര്‍ vs കിങ്സ് ഇലവന്‍ മത്സരം ഇന്ന്  ഐപിഎൽ 2020 മത്സരം 18  ഐപിഎൽ 2020 മത്സരം ഇന്ന്  സിഎസ്ആര്‍ ടീം ഇന്ന്  കിങ്സ് ഇലവന്‍ ടീം ഇന്ന്
ഐപിഎല്‍

By

Published : Oct 4, 2020, 7:12 PM IST

Updated : Oct 4, 2020, 7:21 PM IST

ദുബായ് : ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്.

ജയിംസ് നീഷാമിന് പകരം ക്രിസ് ജോര്‍ദാനും കെ ഗൗതത്തിന് പകരം ഹര്‍പ്രീതും കരുണ്‍ നായര്‍ക്ക് പകരം മന്‍ദീപ് സിങ്ങും പഞ്ചാബിന് വേണ്ടി കളിക്കും. അതേസമയം മാറ്റങ്ങളില്ലാതെയാണ് ചെന്നൈ ദുബായില്‍ കളിക്കുക.

ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന കിങ്സ് ഇലവന്‍ പഞ്ചാബിനെയാണ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് നേരിടുന്നത്. സീസണില്‍ ഇതിനകം രണ്ട് തവണ 200ന് മുകളില്‍ സ്‌കോര്‍ സ്വന്തമാക്കിയ ടീമാണ് പഞ്ചാബ്. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ വീഴ്‌ചകളാണ് പഞ്ചാബിന് തലവേദന സൃഷ്‌ടിക്കുന്നത്. കൂടാതെ മധ്യനിരയും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. മുമ്പ് 22 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണയും ചെന്നൈ സൂപ്പര്‍ കിങ്സിനായിരുന്നു ജയം. ഒമ്പത് തവണ കിങ്സ് ഇലവന്‍ പഞ്ചാബും ജയിച്ചു.

Last Updated : Oct 4, 2020, 7:21 PM IST

ABOUT THE AUTHOR

...view details