ദുബായ്:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ ടോസ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മോയിന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം ഗുര്‍കീരത്ത് സിങ്, ക്രിസ് മോറിസ് എന്നിവര്‍ ബാംഗ്ലൂരിന് വേണ്ടി കളിക്കും. ക്രിസ് മോറിസിന്‍റെ ബാംഗ്ലൂരിന് വേണ്ടിയുള്ള ആദ്യ മത്സരമാണിത്.
ധോണി- കോലി പോരാട്ടം; ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തു - പഞ്ചാബ് vs കൊൽക്കത്ത ഇന്ന്
കേദാര്‍ ജാദവിന് പകരം എന്‍ ജഗദീശന്‍ ചെന്നൈക്ക് വേണ്ടി കളിക്കും. രണ്ട് മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.
ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഏറെ വിമിര്‍ശനങ്ങള്‍ കേട്ട കേദാര്‍ ജാദവിന് പകരം എന്‍ ജഗദീശന്‍ ചെന്നൈക്ക് വേണ്ടി കളിക്കും. സീസണില്‍ ബാംഗ്ലൂരിനായി ഇതിനകം എട്ട് വിക്കറ്റ് വീഴ്‌ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ബാംഗ്ലൂരിന്‍റെ തുറുപ്പ് ചീട്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും നിലവിലെ നായകനും ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഐപിഎല്‍ 2020 സീസണില്‍ ആദ്യമായാണ് വിരാട് കോലിയും മഹേന്ദ്രസിങ് ധോണിയും നേര്‍ക്കുനേര്‍ വരുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയം സ്വന്തമാക്കിയ ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതും ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമുള്ള ധോണിപ്പട ആറാമതുമാണ്.