ദുബായ്: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. അലക്‌സ് കാരി, അജിങ്ക്യ രഹാനെ, ആൻറിച്ച് നോര്‍ട്‌ജെ എന്നിവര്‍ക്ക് പകരം റിഷ്‌ഭ പന്ത്, ഹെയ്‌ട്മെയർ, ഡാനിയല്‍ സാംസ് എന്നിവർ ഡല്‍ഹി ടീമിലെത്തി. ഓസ്‌ട്രേലിയൻ മീഡിയം പേസറായ ഡാനിയല്‍ സാംസിന്‍റെ ആദ്യ ഐപിഎല്‍ മത്സരമാണിത്. പഞ്ചാബ് നിരയില്‍ ക്രിസ് ജോര്‍ദാന് പകരം ജിമ്മി നീഷാം അവസാന ഇലവനിലെത്തി. ടൂർണമെന്‍റില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ജയം ഡല്‍ഹിക്കൊപ്പമായിരുന്നു.
ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെതിരെ ബാറ്റ് ചെയ്യും - ദില്ലി ടീം ഇന്ന്
ടൂർണമെന്‍റില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ജയം ഡല്‍ഹിക്കൊപ്പമായിരുന്നു.
തുടര്‍ച്ചയാണ് രണ്ട് വിജയങ്ങള്‍ നേടിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇനി എല്ലാ മത്സരങ്ങളും ജയിക്കുക എന്നതാണ് പഞ്ചാബിന്‍റെ ലക്ഷ്യം. ഒമ്പത് കളികളില്‍ നിന്ന് മൂന്ന് ജയമടക്കം ആറ് പോയന്‍റ് നേടിയ പഞ്ചാബ് പട്ടികയില്‍ ആറാമതാണ്. നായകൻ കെഎല്‍ രാഹുല്‍, മായങ്ക് അഗർവാൾ, എന്നിവര്‍ക്ക് പുറമെ ക്രിസ് ഗെയ്‌ലും, നിക്കോളാസ് പുരാനും ഫോമിലെത്തിയതോടെ പഞ്ചാബ് ബാറ്റിങ് നിരയ്‌ക്ക് കരുത്തുകൂടിയിട്ടുണ്ട്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഗ്ലെൻ മാക്‌സ്‌വെല്‍ കൂടി വിശ്വരൂപം പുറത്തെടുത്താല്‍ ഡല്‍ഹി പിടിച്ചുനില്‍ക്കാൻ വിയര്‍ക്കേണ്ടി വരും. മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഷമിയും, അർഷദീപ് സിങ് എന്നിവരും പഞ്ചാബ് ബോളിങ്ങിന് കരുത്ത് പകരുന്നു.
മറുവശത്ത് ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സ് 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. സീസണിലുടനീളം മികച്ച പ്രകടനമാണ് ഡല്‍ഹി പുറത്തെടുക്കുന്നത്. ശിഖർ ധവാൻ മികച്ച ഫോമിലെത്തിയത് ഡല്‍ഹി ബാറ്റിങ് നിരയ്‌ക്ക് കരുത്ത് പകരുന്നു. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്ത് തിരിച്ചെത്തിയത് ടീമിന് പ്രതീക്ഷ നല്‍കും. കാസിഗോ റബാദ നയിക്കുന്ന ബൗളിങ് നിര ശക്തമാണ്.