കേരളം

kerala

ETV Bharat / sports

ബാംഗ്ലൂരിന് എതിരെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്‌ടം - ഐപിഎൽ 2020 യുഎഇ

23 പന്തില്‍ 42 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്‌ടമായത്

IPL 2020  IPL 2020 news  Royal Challengers Banglore vs Delhi Capitals  IPL 2020 UAE  RCB vs DC today  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ഡെൽഹി കാപിറ്റൽസ്  ഐപിഎൽ 2020 യുഎഇ  ബാംഗ്ലൂർ Vs ഡെൽഹി ഇന്ന്
പൃഥ്വി ഷാ

By

Published : Oct 5, 2020, 8:25 PM IST

ദുബായ്: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ കരുതി തുടങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ വിക്കറ്റ് നഷ്‌ടം. 23 പന്തില്‍ 42 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റാണ് നഷ്‌ടമായത്. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്സ്. 17 പന്തില്‍ 25 റണ്‍സെടുത്ത ശിഖര്‍ ധവാനുമായി ചേര്‍ന്ന് 68 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പൃഥ്വി ഉണ്ടാക്കിയത്.

മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിവില്ലിയേഴ്‌സിന് ക്യാച്ച് വഴങ്ങിയാണ് പൃഥ്വി കൂടാരം കയറിയത്. നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തും.

ABOUT THE AUTHOR

...view details