അബുദാബി:ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 17 റണ്‍സ് വിജയം. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 45 ബോളില്‍ നിന്നും 67 റണ്‍സെടുത്ത കനെ വില്യംസണ്‍ മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.
ഹൈദരാബാദ് വീണു; ഡല്‍ഹി ക്യാപിറ്റല്‍സിന് 17 റണ്‍സ് വിജയം
190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 45 ബോളില്‍ നിന്നും 67 റണ്‍സെടുത്ത കനെ വില്യംസണ്‍ മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹി, ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 50 പന്തുകൾ നേരിട്ട ധവാൻ ആറു ഫോറും രണ്ടു സിക്സും അടക്കം 78 റണ്‍സെടുത്തു. മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി 189 റൺസെടുത്തത്.
27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്ത സ്‌റ്റോണിസും ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. 50 പന്തിൽനിന്ന് ഓപ്പണിങ് സഖ്യം 86 റൺസ് നേടി. ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ (29 പന്തിൽ ഒരു ഫോർ അടക്കം 21), ഷിംമ്രോൺ ഹെറ്റ്‌മെയര്‍ (22 പന്തിൽ നാല് ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 42) എന്നിവരും മികച്ച് നിന്നു. ഋഷഭ് പന്ത് രണ്ടു റൺസുമായി പുറത്താകാതെ നിന്നു.200 കടക്കുമെന്ന് കരുതിയ ഡൽഹി ക്യാപ്പിറ്റല്‍സിനെ അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാല് ഓവറിൽ 26 റൺസ് വഴങ്ങി റാഷിദ് ഖാനും, അത്ര തന്നെ ഓവറില്‍ 30 റൺസ് വഴങ്ങി സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ജെയ്സൻ ഹോൾഡറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 50 റണ്‍സ് വഴങ്ങി.