ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 111 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയുടെ ബാറ്റിങ് നിര ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 110 റണ്‍സെടുത്തത്.
ബുമ്ര, ബോള്‍ട്ട് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് ഡല്‍ഹി; മുംബൈക്ക് ജയിക്കാന്‍ 111 റണ്‍സ്
മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ടും ജസ്‌പ്രീത് ബുമ്രയുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ദുബായില്‍ എറിഞ്ഞിട്ടത്. നേരത്തെ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഡല്‍ഹിക്ക് പിഴച്ചു. മൂന്നാമത്തെ പന്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി. പിന്നാലെ മൂന്നാമത്തെ ഓവറില്‍ 10 റണ്‍സെടുത്ത പൃഥ്വി ഷായും കൂടാരം കയറിയതോടെ ഡല്‍ഹി പരുങ്ങലിലായി. നായകന്‍ ശ്രേയസ് അയ്യരും റിഷഭ് പന്തും മാത്രമാണ് പേരിനെങ്കിലും പിടിച്ച് നിന്നത്. ശ്രേയസ് അയ്യര്‍ 25 റണ്‍സെടുത്തും റിഷഭ് പന്ത് 21 റണ്‍സെടുത്തും പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 35 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. മധ്യനിരയില്‍ ഷിമ്രോണ്‍ ഹിറ്റ്മെയര്‍(11), ആര്‍ അശ്വിന്‍(12)എന്നിവരും വാലറ്റത്ത് കാസിഗോ റബാദയും(12) ഡല്‍ഹിക്കായി രണ്ടക്കം കടന്നു.
പേസര്‍മാരായ ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ രാഹുല്‍ ചാഹര്‍ നാഥന്‍ കോട്രാല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ബുമ്രയുടെയും ബോള്‍ട്ടിന്‍റെയും പേസ് ആക്രമണത്തിന് മുന്നില്‍ ഡല്‍ഹി തകര്‍ന്നടിയുകയായിരുന്നു. നാല് ഓവറില്‍ ബോള്‍ട്ട് 21ഉം ബുമ്ര 17 റണ്‍സും മാത്രമാണ് വഴങ്ങിയത്.