പൊരുതാന്‍ മറന്ന് ചെന്നൈ; 44 റണ്‍സിന്‍റെ ജയവുമായി ഡല്‍ഹി - delhi win news
ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ധോണിയും കൂട്ടരും നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുത്ത് പുറത്തായി
ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈക്കെതിരെ 44 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ധോണിയും കൂട്ടരും നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുത്ത് പുറത്തായി. 35 ബോളില്‍ 43 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍മാരായ മുരളി വിജയ്(10), ഷെയിന്‍ വാട്‌സണ്‍(14), കേദാര്‍ ജാദവ്(26), മഹേന്ദ്രസിങ് ധോണി(15), രവീന്ദ്ര ജഡേജ(12) എന്നിവരാണ് രണ്ടക്കം കടന്ന ചെന്നൈയുടെ മറ്റ് ബാറ്റ്സ്‌മാന്‍മാര്‍. ഒരു റണ്‍സെടുത്ത സാം കറാനും അഞ്ച് റണ്‍സെടുത്ത റിതുരാജ് ഗെയ്‌ക്‌വാദും പുറത്താകാതെ നിന്നു. ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കാസിഗോ റബാദ മൂന്നും ആന്‍ട്രിച്ച് നോട്രിജ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത് എത്തി.