കേരളം

kerala

ETV Bharat / sports

ഡികോക്കിന്‍റെ വിക്കറ്റ് തെറിപ്പിച്ച് കലി അടക്കി കോട്രാല്‍; മുംബൈക്ക് തുടക്കത്തിലെ തിരിച്ചടി - KXIP vs MI squad updates

ഷെല്‍ഡ്രണ്‍ കോട്രാലിന്‍റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് മുംബൈയുടെ ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ വിക്കറ്റ് തെറിച്ചത്

ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  കിംഗ്സ് ഇലവൻ പഞ്ചാബ് vs മുംബൈ ഇന്ത്യൻസ്  ഐപിഎൽ 2020 യുഎഇ  പഞ്ചാബ് vs മുംബൈ ഇന്ന്  പഞ്ചാബ് vs മുംബൈ ടീം അപ്‌ഡേറ്റുകൾ  പഞ്ചാബ് ടീം ഇന്ന്  മുംബൈ ടീം ഇന്ന്  IPL 2020  IPL 2020 news  Kings XI Punjab vs Mumbai Indians  IPL 2020 UAE  KXIP vs MI today  ipl 2020 match today  KXIP vs MI live updates  KXIP vs MI squad updates  KXIP squad today
കോട്രാല്‍

By

Published : Oct 1, 2020, 8:05 PM IST

അബുദാബി: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലെ പിഴവ് തിരുത്തി പഞ്ചാബ് പേസര്‍ ഷെല്‍ഡ്രണ്‍ കോട്രാല്‍. ലൈനിലും ലങ്തിലും പന്തെറിഞ്ഞ കോട്രാല്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തി. മുംബൈയുടെ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ വിക്കറ്റ് തെറിപ്പിച്ചാണ് കോട്രാല്‍ കലി അടക്കിയത്. ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് വീന്‍ഡീസ് പേസര്‍ കോട്രാല്‍ വിട്ടുനല്‍കിയത്.

അബുദാബിയില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള പഞ്ചാബിന്‍റെ നായകന്‍ ലോകേഷ് രാഹുലിന്‍റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ഈ വിക്കറ്റ്. നാലാമത്തെ ഓവറില്‍ സൂര്യകുമാര്‍ യാദവ് റണ്‍ ഔട്ടായി പുറത്തായതോടെ മുംബൈ വീണ്ടും പരുങ്ങലിലായി. അവസാനം വിവരം ലഭിക്കുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 29 റണ്‍സെടുത്തു. 11 റണ്‍സെടുത്ത് രോഹിത് ശര്‍മയും രണ്ട് റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

രാജസ്ഥാന് എതിരായ മത്സരത്തിലെ 18ാം ഓവറില്‍ കോട്രാലിന്‍റെ പന്ത് അഞ്ച് തവണയാണ് തെവാട്ടിയ ബൗണ്ടറി കടത്തിയത്. ഒരു തവണ പന്ത് ഗാലറിക്ക് അപ്പുറത്തും പതിച്ചു. മത്സരത്തില്‍ രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details