ദുബൈ: ഐപിഎല്‍ പ്ലേ ഓഫ് സാധ്യതകള്‍ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബിനെതിരെ ബോളിങ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താൻ കിങ്സ് ഇലവൻ പഞ്ചാബിന് ജയം അനിവാര്യമാണ്. മറുവശത്ത് സീസണില്‍ പുറത്തായ ഏക ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് അഭിമാന പോരാട്ടത്തിനാണ് കളത്തിലിറങ്ങുന്നത്. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ചെന്നൈയുടെ ശ്രമം. ഷെയ്‌ൻ വാട്‌സണ്‍, സാന്‍റ്‌നര്‍, കരണ്‍ ശര്‍മ എന്നിവര്‍ക്ക് പകരം ഡുപ്ലെസിസ്, ശര്‍ദുല്‍ ഠാക്കൂര്‍, ഇമ്രാൻ താഹിര്‍ എന്നിവര്‍ ചെന്നൈയുടെ അവസാന ഇലവനില്‍ ഇടംപിടിച്ചു. മറുവശത്ത് അര്‍ഷദിന് പകരം മായങ്ക് അഗര്‍വാളും, മാക്‌സ്‌വെല്ലിന് പകരം നീഷാമും പഞ്ചാബിനായി കളത്തിലിറങ്ങും.
ടോസ് ചെന്നൈ സൂപ്പര്‍ കിങ്സിന്; പഞ്ചാബിന് ആദ്യ ബാറ്റിങ് - പഞ്ചാബ് ചെന്നൈ മത്സരം
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താൻ കിങ്സ് ഇലവൻ പഞ്ചാബിന് ജയം അനിവാര്യമാണ്. മറുവശത്ത് സീസണില്‍ പുറത്തായ ഏക ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് അഭിമാന പോരാട്ടത്തിനാണ് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് പഞ്ചാബ്. രാജസ്ഥാന് എതിരെ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിട്ടും പഞ്ചാബിന് പൊരുതി നില്‍ക്കാന്‍ പോലും സാധിച്ചില്ല. ബൗളര്‍മാര്‍ ഫോമിലെത്താത്തതാണ് പഞ്ചാബിനെ വലക്കുന്നത്. പേസര്‍ മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ളവര്‍ അവസരത്തിന് ഒത്ത് ഉയരുന്നില്ല. എന്നാല്‍ രാഹുലും ക്രിസ് ഗെയിലും ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇതിനകം മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ 99 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ല്‍ ടി20 മത്സരത്തില്‍ 1000 സിക്സുകള്‍ സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്‌മാനെന്ന റെക്കോഡും സ്വന്തമാക്കി. മറുവശത്ത് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളെല്ലാം ഇതിനകം അവസാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. ഇരു ടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. ദുബായില്‍ അന്ന് പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സെന്ന വിജയ ലക്ഷ്യം ധോണിയും കൂട്ടരും 14 പന്ത് ശേഷിക്കെ മറികടന്നിരുന്നു. സമാന പ്രകടനം ഇന്നും പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. അതേസമയം സീസണില്‍ ഇതേവരെ പുറത്തെടുത്ത പോരാട്ട വീര്യത്തിലൂടെ ചെന്നൈയെ തളയ്‌ക്കാമെന്ന പ്രതീക്ഷയിലാണ് ലോകേഷ് രാഹുലും കൂട്ടരും.