അബുദാബി: അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ അമ്പാട്ടി റായിഡുവിന്‍റെയും ഫാഫ് ഡുപ്ലെസിയുടെയും കരുത്തില്‍ ഐപിഎല്‍ പതിമൂന്നാം പതിപ്പില്‍ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് മഹേന്ദ്രസിങ് ധോണിയും കൂട്ടരും പരാജയപ്പെടുത്തിയത്. നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെയുടെ ജയം.
48 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് നാലാമനായി ഇറങ്ങിയ മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു സ്വന്തമാക്കിയത്. മൂന്നാമനായി ഇറങ്ങിയ ഫാഫ് ഡുപ്ലെസി 44 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 55 റണ്‍സെടുത്ത് അമ്പാട്ടിക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ചെന്നൈക്കായി ഉണ്ടാക്കിയത്.