ദുബായ്: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് പതിഞ്ഞ തുടക്കം. 170 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈ 10 ഓവര്‍ പിന്നിടുമ്പോള്‍ 50 റണ്‍സ് പിന്നിട്ടു. രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ചെന്നൈ 62 റണ്‍സെടുത്തു. 15 റണ്‍സെടുത്ത എന്‍ ജഗദീശനും 24 റണ്‍സെടുത്ത അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഷെയിന്‍ വാട്‌സണ്‍ 14 റണ്‍സെടുത്തും ഫാഫ് ഡുപ്ലെസി എട്ട് റണ്‍സെടുത്തും പുറത്തായി. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
ബാംഗ്ലൂരിന് എതിരെ ചെന്നൈക്ക് പതിഞ്ഞ തുടക്കം
അവസാനം വിവരം ലിഭിക്കുമ്പോള്‍ ചെന്നൈ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 62 റണ്‍സെടുത്തു
ചെന്നൈ
നേരത്തെ ദുബായില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ നേതൃത്വത്തിലാണ് ശക്തമായ സ്‌കോര്‍ സ്വന്തമാക്കിയത്. 52 പന്ത് നേരിട്ട കോലി 90 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മൂന്നാമനായി ഇറങ്ങിയ കോലിയുടെ ഇന്നിങ്സ്.