അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്. റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രണ്ടാമതായി ഡല്‍ഹി പ്ലേ ഓഫില്‍ ഇടം നേടിയത്. മത്സരത്തില്‍ പരാജയപ്പെട്ടങ്കിലും നെറ്റ് റണ്‍റേറ്റ് മികവില്‍ കോലിയും കൂട്ടരും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹിക്ക് ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈയാണ് എതിരാളികള്‍.
ജയിച്ച് കയറി ഡല്‍ഹി പ്ലേ ഓഫില്‍, മൂന്നാമതായി ബാംഗ്ലൂരിനും യോഗ്യത - delhi win news
പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹിക്ക് ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈയാണ് എതിരാളികള്‍. നിലവില്‍ മുബൈ ഇന്ത്യന്‍സിനെ കൂടാതെ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി
അബുദാബിയില്‍ കോലിയും കൂട്ടരും ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഡല്‍ഹി മറികടന്നു. അര്‍ധ സെഞ്ചുറി സ്വന്തമാക്കിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും അജിങ്ക്യ രഹാനെയുടെയും ഇന്നിങ്‌സുകളാണ് നിര്‍ണായക ഐപിഎല്ലില്‍ ഡല്‍ഹിക്ക് തുണയായത്. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 88 റണ്‍സാണ് പിറന്നത്. നേരത്തെ ഓപ്പണര്‍ പൃഥ്വി ഷാ ഒമ്പത് റണ്‍സെടുത്ത് പുറത്തായിരുന്നു. നായകന്‍ ശ്രേയസ് അയ്യര്‍ ഏഴു റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പന്ത് എട്ട് റണ്‍സെടുത്തും മാര്‍ക്കസ് സ്റ്റോണിയസ് 10 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ബാഗ്ലൂരിന് വേണ്ടി ഷഹബാസ് അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബാഗ്ലൂര്‍ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെ നേതൃത്വത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. 41 പന്തില്‍ നിന്നും ദേവ്‌ദത്ത് അഞ്ച് ബൗണ്ടറി അടക്കം 50 റണ്‍സെടുത്ത് കൂടാരം കയറി. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയുമായി ചേര്‍ന്ന് 57 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ദേവ്‌ദത്ത് ഉണ്ടാക്കിയത്. 24 പന്തില്‍ 29 റണ്‍സെടുത്താണ് കോലി പുറത്തായത്. പിന്നാലെ വന്നവരില്‍ എബിഡി ഒഴികെ മറ്റാര്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ സാധികാതെ വന്നത് ബാംഗ്ലൂരിന് തിരിച്ചടിയായി. ഡല്‍ഹിക്ക് വേണ്ടി ആന്‍ട്രിച്ച് നോട്രിജെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കാസിഗോ റബാദ രണ്ടും രവിചന്ദ്രന്‍ അശ്വിന്‍ ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ നോട്രിജെയാണ് കളിയിലെ താരം.