ദുബായ്: പഞ്ചാബിന് എതിരായ ഐപിഎല്ലില്‍ ഹൈദരാബാദ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോക്ക് മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്‌ടമായി. 55 പന്തില്‍ 97 റണ്‍സെടുത്ത് ബെയര്‍സ്റ്റോ പുറത്തായി. രവിബിഷ്‌ണോയിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്.
ബെയര്‍സ്റ്റോയ്ക്ക് സെഞ്ച്വറി നഷ്‌ടം; പുറത്തായത് 97ന് - ഹൈദരാബാദ് ടീം ഇന്ന്
55 പന്തില്‍ 97 റണ്‍സെടുത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ പുറത്തായത്
ബെയര്‍സ്റ്റോ
അവസാനം വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 175 റണ്‍സെടുത്തു. ആറ് റണ്‍സെടുത്ത കെയിന്‍ വില്യംസണും റണ്ണൊന്നും എടുക്കതെ പ്രിയം ഗാര്‍ഗുമാണ് ക്രീസില്‍.