ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ തകര്‍ത്ത് കളിച്ച ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെയും ഡേവിഡ് വാര്‍ണറുടെയും നേതൃത്വത്തിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 40 പന്തില്‍ 52 റണ്‍സെടുത്ത് വാര്‍ണറും 55 പന്തില്‍ 97 റണ്‍സെടുത്ത് ബെയര്‍സ്റ്റോയും പുറത്തായി. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു നായകന്‍റെ ഇന്നിങ്സ്. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്.
വെടിക്കെട്ട് ബാറ്റിങ്ങുമായി ബെയര്‍സ്റ്റോയും വാര്‍ണറും; പഞ്ചാബിന് 202 റണ്‍സിന്‍റെ വിജയ ലക്ഷ്യം - ഹൈദരാബാദ് ടീം ഇന്ന്
അര്‍ദ്ധസെഞ്ച്വറിയോടെ തിളങ്ങിയ ജോണി ബെയര്‍സ്റ്റോയുടെയും ഡേവിഡ് വാര്‍ണറുടെയും നേതൃത്വത്തിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്
ഐപിഎല്‍
ഹൈദരാബാദ് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ വീഴ്‌ത്തിയ രവി ബിഷ്‌ണോയിയാണ് കളി വഴിതിരിച്ച് വിട്ടത്. അന്തിമ ഇലവനില്‍ ഇത്തവണ അവസരം ലഭിച്ച ഹര്‍ഷ്‌ദീപ് സിങ് മനീഷ് പാണ്ഡെയെ പുറത്താക്കി വരവറിയിച്ചു. ഒരു റണ്‍സ് മാത്രം എടുത്ത മന്‍ദീപിനെ സ്വന്തം പന്തില്‍ ക്യാച്ച് ചെയ്‌താണ് കൂടാരം കയറ്റിയത്. പേസര്‍മാരായ മുഹമ്മദ് ഷമിയും ഷെല്‍ഡ്രണ്‍ കോട്രാലും അവസരത്തിനൊത്ത് ഉയരാത്തത് പഞ്ചാബിന് തിരിച്ചടിയായി.