ഹൈദരാബാദ്: ക്രിക്കറ്റിന്‍റെ ദൈവത്തിന് നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍. ഐപിഎല്‍ 13ാം പതിപ്പിലെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ പ്രശംസിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് സഞ്ജുവിന്‍റെ റീ ട്വീറ്റ്.
മിന്നും പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ദൈവത്തിന് നന്ദി പറഞ്ഞ് സഞ്ജു - sanju thanks tendulkar news
ഐപിഎല്‍ 13ാം സീസണില്‍ ചെന്നൈക്ക് എതിരായ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സാണ് സഞ്ജു സ്വന്തം പേരില്‍ കുറിച്ചത്
ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മിന്നും പ്രകടനത്തിന് ശേഷമാണ് താരത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. സഞ്ജു സാംസണ്‍ ക്ലീന്‍ സ്‌ട്രൈക്കിങ്. അവയെല്ലാം ശരിയായ ഷോട്ടുകളായിരുന്നു. സ്ലോഗുകള്‍ ആയിരുന്നില്ലെന്നും സച്ചിന്‍ കുറിച്ചു. ഇതിന് മറുപടിയായാണ് സഞ്ജു നന്ദി അറിയിച്ച് രംഗത്ത് വന്നത്.
ചെന്നൈക്ക് എതിരായ മത്സരത്തില്‍ 16 റണ്‍സിന്‍റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സാണ് സഞ്ജു സ്വന്തം പേരില്‍ കുറിച്ചത്. 32 പന്തില്‍ ഒമ്പത് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. വിക്കറ്റിന് പിന്നില്‍ നാല് പേരെ പുറത്താക്കുന്നതിലും സഞ്ജു പങ്കാളിയായി. കളിയിലെ താരമായും സഞ്ജുവിനെ തെരഞ്ഞെടുത്തു.