ഷാര്‍ജ: ഐപിഎല്‍ ആവേശം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിക്കാൻ കിംഗ്‌സ് ഇലവൻ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുന്നു. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ചു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ ഇരു ടീമുകളും നിലനിർത്തി.
പഞ്ചാബ് നിരയില്‍ പരിക്കേറ്റ മായങ്ക് അഗർവാൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ തന്നെ നിലനിർത്തുകയായിരുന്നു. നൈറ്റ് റൈഡേഴ്‌സില്‍ പരിക്കിന്‍റെ പിടിയിലായ ആന്ദ്രെ റസലിനും സ്ഥാനമില്ല.