ചെന്നൈ: ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏത് എന്ന ചോദ്യത്തിന് ഭൂരിപക്ഷം ആരാധകരും പറയുന്നത് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് എന്നാണ്. ടീമിനെക്കാളും ധോണി എന്ന നായകനോടുള്ള ആരാധനയാണ് ചെന്നൈ സൂപ്പർ കിംഗ്സിന് ഇത്രയധികം ആരാധകരെ ലഭിക്കാൻ കാരണം. ധോണി കളി മതിയാക്കിയാല്‍ ആര് ചെന്നൈയെ നയിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഉപനായകനും സഹതാരവുമായ സുരേഷ് റെയ്ന.
ചെന്നൈയില്‍ ധോണിയുടെ പിൻഗാമി ആര്? മനസ് തുറന്ന് റെയ്ന - റെയ്ന
അടുത്ത സീസണില്‍ താൻ ചെന്നൈയെ നയിക്കുമെന്ന് സുരേഷ് റെയ്ന
2008ലെ ആദ്യ സീസൺ മുതല്‍ ധോണിയാണ് ചെന്നൈയുടെ നായകൻ. മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ അവർ കളിച്ച പത്ത് സീസണുകളിലും പ്ലേ ഓഫിലെത്തി. കരുത്തരായ ഒരുപാട് താരങ്ങളില്ലാത്ത ചെന്നൈ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണം ധോണിയുടെ നായകമികവാണ്. ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവച്ച ചെന്നൈ പ്ലേ ഓഫില്‍ കടന്നു. ഇതിനിടെ അടുത്ത സീസണില്‍ ചെന്നൈയുടെ നായകസ്ഥാനം താൻ ഏറ്റെടുത്തേക്കുമെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ടീമിന്‍റെ ഉപനായകനായ സുരേഷ് റെയ്ന. ധോണിയുടെ അഭാവം നികത്തുക ബുദ്ധിമുട്ടാണെന്ന് റെയ്ന പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ബാറ്റ്സ്മാൻ എന്ന നിലയിലും ടീം മെന്‍റർ എന്ന നിലയിലും മികച്ച പ്രകടനമാണ് ധോണി പുറത്തെടുക്കുന്നതെന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യം ചെന്നൈയുടെ കരുത്ത് വർധിപ്പിക്കുന്നുണ്ടെന്നും റെയ്ന പറഞ്ഞു. ധോണി ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹം ഈ ടീമില്‍ തുടരുമെന്നും റെയ്ന വ്യക്തമാക്കി. ഇതിന് പുറമെയാണ് വരും സീസണില്‍ താൻ നായകനായേക്കുമെന്ന സൂചന റെയ്ന നല്‍കിയിരിക്കുന്നത്.