ഐപിഎല്ലില്‍ തുടർച്ചയായ രണ്ടാം ജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സ്വന്തമാക്കിയത്. സൂപ്പർ കിംഗ്സിന് വേണ്ടി അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ നായകൻ ധോണി 35 പന്തില്‍ 32 റൺസ് നേടി ടീമിന്‍റെ വിജയത്തില്‍ നിർണായക ഘടകമായി. ഐപിഎല്ലില്‍ ചെന്നൈയുടെ താരം ധോണിയാണെങ്കിലും ഗ്യാലറിയിലെ താരം സിവയാണ്. ചെന്നൈ ഡല്‍ഹി മത്സരത്തിലും ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ സിവയിലായിരുന്നു.
ധോണിക്ക് വേണ്ടി ആർത്ത് വിളിച്ച് മകൾ സിവ - ചെന്നൈ സൂപ്പർ കിംഗ്സ്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് സിവ ധോണിക്ക് വേണ്ടി ആർത്ത് വിളിച്ചത്. നിമിഷനേരം കൊണ്ട് തരംഗമായി സിവയുടെ വീഡിയോ.
![ധോണിക്ക് വേണ്ടി ആർത്ത് വിളിച്ച് മകൾ സിവ](https://etvbharatimages.akamaized.net/etvbharat/images/768-512-2815267-410-b35dfde5-639c-4006-b609-26719e992204.jpg)
പാട്ടും ഡാൻസും കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ സിവ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിക്കെതിരായ മത്സരം കാണാൻ അമ്മ സാക്ഷിക്കൊപ്പം സിവയുമുണ്ടായിരുന്നു. ധോണി ക്രീസിലേക്ക് എത്തിയപ്പോൾ അച്ഛന് വേണ്ടി ആർത്തുവിളിക്കുന്ന സിവയെയാണ് കണ്ടത്. ഇരിപ്പിടത്തില്‍ കയറി "കമോൺ പപ്പാ" എന്ന് ഉറക്കെ വിളിക്കുന്ന സിവയുടെ വീഡിയോ ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്ക് വച്ചു. നിമിഷനേരം കൊണ്ട് ആ വീഡിയോ തരംഗമാവുകയും ചെയ്തു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആറ് വിക്കറ്റിനാണ് ധോണിയുടെ മഞ്ഞപ്പട ജയിച്ചത്. ഡല്‍ഹി ഉയർത്തിയ 148 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.