ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിര സൺറൈസേഴ്സ് ഹൈദരാബാദിന് 156 റൺസ് വിജയലക്ഷ്യം. കോളിൻ മൻറോയുടെയും ശ്രേയസ് അയ്യരുടെയും പ്രകടനമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
സൺറൈസേഴ്സിന് 155 റൺസിന്‍റെ വിജയലക്ഷ്യം - സൺറൈസേഴ്സ് ഹൈദരാബാദ്
ഖലീൽ അഹമ്മദിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഡൽഹിയെ 155 റൺസിലൊതുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹിക്ക് തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടപ്പെട്ടു. 20-2 എന്ന നിലയിൽ പരുങ്ങിയ ഡൽഹിയെ കോളിൻ മൻറോയും നായകൻ ശ്രേയസ് അയ്യരും കൂടി 49 റൺസ് കൂട്ടിച്ചേർത്ത് കരകയറ്റി. എട്ടാം ഓവറിൽ മൻറോ പുറത്തായെങ്കിലും റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ സ്കോർ മുന്നോട്ട് കൊണ്ടുപോയി. 16-ാം ഓവറിൽ അയ്യരും 17-ാം ഓവറിൽ പന്തും പുറത്തായപ്പോൾ ഡൽഹിയുടെ സ്കോർ 127. പിന്നീടെത്തിയ ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ഡൽഹി 154 റൺസിൽ ഒതുങ്ങുകയായിരുന്നു. ഖലീൽ അഹമ്മദിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം ഡൽഹിയെ ചെറിയ സ്കോറിൽ ഒതുക്കാൻ സൺറൈസേഴ്സിനെ സഹായിച്ചു. അഹമ്മദിന് പുറമെ ഭുവനേശ്വർ കുമാർ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.