ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബൗളർ ഡെയിൽ സ്റ്റെയിനെ ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനു പകരമാണ് സ്റ്റെയിനിനെ ആർസിബി ടീമിലെത്തിച്ച്. 2008 മുതല്‍ 2010 വരെ ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സ്റ്റെയിന്‍.
സ്റ്റെയിനെ ടീമിലെത്തിച്ച് ആർസിബി - ഡെയിൽ സ്റ്റെയിൻ
ആർസിബിയുടെ മുൻതാരമായിരുന്ന സ്റ്റെയിൻ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലിൽ തിരിച്ചെത്തുന്നത്.
ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ടീമുകൾ വാങ്ങാൻ തയ്യാറാകാതിരുന്ന താരമാണ് ഡെയില്‍ സ്റ്റെയിൻ. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് താരം ഐപിഎലിലേക്ക് എത്തുന്നത്. 2016-ല്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് ഡെയില്‍ സ്റ്റെയിന്‍ അവസാനമായി കളിച്ചത്. ഐപിഎല്ലിൽ 90 മത്സരങ്ങളിൽ നിന്നായി 92 വിക്കറ്റുകൾ സ്റ്റെയിൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ആറിലും തോറ്റ ആർസിബിക്ക് സൂപ്പർ ബൗളറുടെ വരവ് പ്രതീക്ഷ നൽകുന്നതാണ്. നാളെ കിങ്സ് ഇലവൻ പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം. എന്നാൽ ഏപ്രിൽ 16 ന് മാത്രമേ സ്റ്റെയിൻ ടീമിനൊപ്പം ചേരുകയൊള്ളൂ.