ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഫൈനലിൽ താരമായി ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സൺ. കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി വഴങ്ങിയെങ്കിലും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കാൻ വാട്സണായി.
ഫൈനലിൽ കളിച്ചത് ചോരവാര്‍ന്ന കാലുമായി; താരമായി വാട്സണ്‍ - ഷെയിൻ വാട്സൺ
കലാശപ്പോരാട്ടത്തിൽ വാട്സൺ തകർപ്പൻ പ്രകടനം പുറത്തെടുത്തത് കാലിനേറ്റ പരിക്കിനെ വകവയ്ക്കാതെയെന്ന് ഹര്‍ഭജന്‍ സിങ്.
![ഫൈനലിൽ കളിച്ചത് ചോരവാര്‍ന്ന കാലുമായി; താരമായി വാട്സണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3278527-thumbnail-3x2-shane-watson-csk.jpg)
വാട്സണ്‍ വീരോചിത പ്രകടനം പുറത്തെടുത്തത് സാരമായ പരിക്ക് വകവയ്ക്കാതെയാണെന്നാണ് ചെന്നൈ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തിയത്. താരത്തിന്‍റെ കാല്‍മുട്ടില്‍ നിന്ന് ചോരയൊലിക്കുന്ന ചിത്രത്തോട് കൂടിയാണ് ഹര്‍ഭജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാല്‍മുട്ടിനേറ്റ പരിക്കിനെ അവഗണിച്ചാണ് ഇത്രയും മികച്ച ഇന്നിംഗ്സ് വാട്സണ്‍ പുറത്തെടുത്തത്. കാല്‍മുട്ടില്‍ നിന്ന് രക്തം ഒലിച്ചുകൊണ്ട് ബാറ്റ് ചെയ്യുന്ന വാട്സന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മത്സര ശേഷം വാട്സന്‍റെ കാല്‍മുട്ടില്‍ എട്ട് സ്റ്റിച്ചുകളോളം ഇടേണ്ടിവന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഫൈനലില്‍ മുംബൈക്കെതിരെ വീരോചിത പ്രകടനമാണ് വാട്സണ്‍ പുറത്തെടുത്തത്. 59 പന്തില്‍ 80 റണ്‍സ് എടുത്ത വാട്സണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വിജയത്തോട് അടുപ്പിച്ചെങ്കിലും ഒരു റണ്‍സിന് ചെന്നൈ തോല്‍വി വഴങ്ങി.