ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 39 റൺസിന്‍റെ ജയം. ഡൽഹി ഉയർത്തിയ 156 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് 116 റൺസ് എടുക്കാനെ സാധിച്ചുള്ളു.
ഹൈദരാബാദിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ് - ഡൽഹി ക്യാപിറ്റൽസ്
തുടർച്ചയായ മൂന്നാം ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഡൽഹി രണ്ടാം സ്ഥാനത്തെത്തി.
![ഹൈദരാബാദിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്](https://etvbharatimages.akamaized.net/etvbharat/images/768-512-3003851-thumbnail-3x2-vrp3586.jpg)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി കോളിൻ മൻറോയുടെയും ശ്രേയസ് അയ്യരുടെയും ഇന്നിംഗിസ് കരുത്തിലാണ് 155 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 72 റൺസ് കൂട്ടിച്ചേർത്തു. ആദ്യ വിക്കറ്റ് വീണശേഷം പിന്നീട് സൺറൈസേഴ്സ് തകരുന്ന കാഴ്ച്ചയാണ് കണ്ടത്. കെയിൻ വില്യംസണ്‍ (3), റിക്കി ഭുയി (7), വിജയ് ശങ്കര്‍ (1), ദീപക് ഹൂഡ (3), റാഷിദ് ഖാന്‍ (0) എന്നിവരെല്ലാം പെട്ടന്ന് പുറത്തായപ്പോൾ ആതിഥേയർ 116 റൺസിൽ ഒതുങ്ങി. ഹൈദരാബാദ് നിരയിൽ വാർണറിനും(51) ബെയർസ്റ്റോയും(41) ഒഴികെ ആർക്കും രണ്ടക്കം കടക്കാനായില്ല.
നാല് വിക്കറ്റ് നേടിയ കഗിസോ റബാഡ, മൂന്ന് വിക്കറ്റ് വീതം നേടിയ കീമോ പോള്‍, ക്രിസ് മോറിസ് എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്. സൺറൈസേഴ്സിന്‍റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ ഡൽഹിക്കായി.