കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടേറ്റ തോല്‍വിയുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ രവിചന്ദ്രൻ അശ്വിൻ. ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെയിരുന്നതാണ് തങ്ങൾക്ക് തിരിച്ചടിയായതെന്നും അശ്വിൻ.
പഞ്ചാബിന്‍റെ തോല്‍വിക്ക് കാരണം താൻ മാത്രമാണെന്ന് അശ്വിൻ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടേറ്റ തോല്‍വിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് നായകൻ അശ്വിൻ.
അശ്വിൻ ഫീല്‍ഡ് നിയമപ്രകാരം നിർത്താത്തതിനാല്‍ വലിയ വിലയാണ് പഞ്ചാബിന് നല്‍കേണ്ടി വന്നത്. നൈറ്റ് റൈഡേഴ്സ് താരം അന്ദ്രേ റസ്സലിനെ തുടക്കത്തില്‍ തന്നെ ഷമി പുറത്താക്കിയിരുന്നു. എന്നാല്‍ അമ്പയർ നോബോൾ വിളിച്ചപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. 30 യാർഡ് സർക്കിളില്‍ മൂന്ന് ഫീല്‍ഡർമാർ മാത്രമേ ഉണ്ടായിരുന്നു എന്നതാണ് ആ പന്ത് നോബോൾ വിളിക്കാൻ കാരണം. നിയമപ്രകാരം നാല് ഫീല്‍ഡർമാർ 30 യാർഡ് സർക്കിളില്‍ വേണം. അത് ശ്രദ്ധിക്കാതെ പോയത് നായകനായ അശ്വിന്‍റെ പിഴവായിരുന്നു. നോബോളില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ റസ്സല്‍ 17 പന്തില്‍ 48 റൺസെടുത്താണ് പുറത്തായത്.
അത് കൂടാതെ ഇന്നലെ നാല് ഓവർ എറിഞ്ഞ അശ്വിൻ 47 റൺസാണ് വഴങ്ങിയത്. വിക്കറ്റുകൾ വീഴ്ത്താനും അശ്വിനും കഴിഞ്ഞില്ല. കൊല്‍ക്കത്ത ഉയർത്തിയ 219 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു.