ഐപിഎല്ലിൽ പുതിയ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് താരം ആദം മിൽനെക്ക് പകരം വെസ്റ്റ് ഇന്‍ഡീസിന്‍റെ യുവ പേസര്‍ അല്‍സാരി ജോസഫിനെയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്.
ഐപിഎൽ; മിൽനെക്ക് പകരം വിൻഡീസ് യുവതാരം മുംബൈ ഇന്ത്യൻസിൽ - വെസ്റ്റ് ഇന്‍ഡീസ്
പകരക്കാരനായെത്തിയ അല്‍സാരി ജോസഫ് വിന്‍ഡീസിനായി ഒമ്പത്ത് ടെസ്റ്റുകളിൽ നിന്നും 16 ഏകദിനങ്ങളിൽ നിന്നുമായി 49 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഐപിഎല്ലില്‍ ആദ്യമായാണ് അല്‍സാരി പങ്കെടുക്കാനെത്തുന്നത്. താരലേലത്തില്‍ മില്‍നെയെ 75 ലക്ഷം രൂപക്കാണ് മുംബൈ ടീമിലെടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിൽനെയെ പ്രധാന ബൗളറായാണ് മുംബൈ ടീമിലെത്തിച്ചിരിക്കുന്നത്. അഞ്ച് കളികളിൽ നിന്നായി നാല് വിക്കറ്റും താരത്തിന്നേടാനായിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന്മിൽനെക്ക്ടൂർണമെന്‍റിൽ പങ്കെടുക്കാനാവാതെ പുറത്താവുകയായിരുന്നു.
പകരക്കാരനായെത്തിയ അല്‍സാരി ജോസഫ് വിന്‍ഡീസിനായി ഒമ്പത്ത് ടെസ്റ്റുകളിൽ നിന്നും 16 ഏകദിനങ്ങളിൽ നിന്നുമായി 49 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറാത്ത താരം ഐപിഎല്ലിൽ തിളങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 37 റൺസിന്‍റെ തോൽവി മുംബൈ വഴങ്ങിയിരുന്നു. 213 റൺസാണ് മുംബൈ ബൗളർമാർ മത്സരത്തിൽ വഴങ്ങിയത്. എന്നാൽ ഇന്ന് ബാംഗ്ലൂരിനെതിരെ ഇറങ്ങുന്ന മുംബൈ നിരയിലേക്ക് ശ്രീലങ്കൻ താരം ലസിത് മലിംഗ തിരിച്ചെത്തും. ഒപ്പം പുതിയ താരമായ അല്‍സാരി ജോസഫിന്‍റെ സോവനവും ടീമിന് അടുത്ത കളി മുതൽ ലഭ്യമാകുന്നതോർെ ബൗളിങ് നിര ശക്തമാകും.