കേരളം

kerala

ETV Bharat / sports

കോഹ്‌ലിയെ പരിഹസിച്ച് മിച്ചൽ ജോൺസൺ - ഐപിൽ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ കിരീടം നേടുമോയെന്ന ചോദ്യത്തിന് അവരുടെ ക്യപ്റ്റനെ മാറ്റിയാൽ കിരീടം നേടാനായേക്കുമെന്ന് ജോൺസൺ

കോഹ്‌ലി- മിച്ചൽ ജോൺസൺ

By

Published : Mar 28, 2019, 10:04 PM IST

ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകനും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയെ പരിഹസിച്ച് മുൻ ഓസ്ട്രേലിയൻ താരം മിച്ചൽ ജോൺസൺ. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലെ ആസ് മി എ ക്വസ്റ്റിനിലൂടെയാണ് ജോൺസൺ കോഹ്‌ലിയെ പരിഹസിക്കുന്ന രീതിയിൽ മറുപടി നൽകിയത്.

ഐപിഎല്ലിൽറോയൽ ചലഞ്ചേഴ്സ്ബാംഗ്ലൂർഇത്തവണ കിരീടം നേടുമോയെന്ന ചോദ്യത്തിന് അവരുടെ ക്യപ്റ്റനെ മാറ്റിയാൽ കിരീടം നേടാനായേക്കുമെന്ന് പരിഹാസ രൂപേണ ജോൺസൺ മറുപടി നൽകുകയായിരുന്നു. തുടര്‍ച്ചയായ ഏഴാം സീസണിലാണ് കോഹ്‌ലി ബാംഗ്ലൂരിനെ നയിക്കുന്നത്. എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ കോഹ്‌ലിക്കായിട്ടില്ല.

നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിച്ചിരുന്നു. ഒരു കിരീടം പോലും നേടാനാവാത്തകോഹ്‌ലി ഇപ്പോഴും ബാംഗ്ലൂരിന്‍റെക്യാപ്റ്റനായി തുടരുന്നത്ഭാഗ്യമാണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

ABOUT THE AUTHOR

...view details