അവസാന പന്തിലെ നോബോൾ വിവാദത്തിന് പിന്നാലെ അമ്പയർമാർക്കെതിരെ അഞ്ഞടിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലി. അമ്പയർമാർ കണ്ണ് തുറന്നിരിക്കണമെന്നും തങ്ങൾ കളിക്കുന്നത് ഐപിഎല്ലാണ് ക്ലബ് ക്രിക്കറ്റല്ലെന്നും കോലി രോഷാകുലനായി പ്രതികരിച്ചു.
കോലി കട്ടക്കലിപ്പിലാണ് - ഡിവില്ലിയേഴ്സ്
അമ്പയർമാർ കണ്ണ് തുറന്നിരിക്കണമെന്നും കളിക്കുന്നത് ഐപിഎല്ലാണ് ക്ലബ് ക്രിക്കറ്റല്ലെന്നും കോലി വ്യക്തമാക്കി.
അവസാന പന്തില്‍ ഏഴ് റൺസ് വേണമെന്നിരിക്കെ ലസിത് മലിംഗ എറിഞ്ഞ പന്തില്‍ ഒരു റൺസ് നേടാനെ ബാംഗ്ലൂരിനായുള്ളു. മലിംഗ എറിഞ്ഞ പന്ത് നോബോളായിരുന്നുവെങ്കിലും അമ്പയർ എസ്.രവി അത് ശ്രദ്ധിച്ചില്ല. ഇതാണ് കോലിയെ ചൊടുപ്പിച്ചത്. അമ്പയറുടെ തീരുമാനം തീർത്തും അപലപനീയമാണെന്ന് കോലി പ്രതികരിച്ചു. ചെറിയ മാർജിനില്‍ നഷ്ടമാകുന്ന മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങൾ അനുവദനീയമല്ലെന്നും അമ്പയർമാർ കൂടുതല്‍ ശ്രദ്ധയോടെ കളിക്കളത്തില്‍ നില്‍ക്കണമെന്നും കോലി വ്യക്തമാക്കി.
അമ്പയർ നോബോൾ വിളിച്ചിരുന്നുവെങ്കില്‍ ഫ്രീ ഹിറ്റ് ലഭിക്കുകയും ബാംഗ്ലൂരിന് ജയിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തേനെ. ഡിവില്ലിയേഴ്സിനെ പോലെയൊരു താരം ക്രീസിലുണ്ടായിരുന്നിട്ടും മുംബൈ ഇന്ത്യൻസിനെതിരെ ആറ് റൺസിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെട്ടത്.