കേരളം

kerala

ETV Bharat / sports

ഐപിഎൽ : രാജസ്ഥാനെതിരെ പഞ്ചാബിന് 12 റൺസ് ജയം - രാജസ്ഥാൻ റോയൽസ്

ജയത്തോടെ പഞ്ചാബിന്‍റെ പ്ലേഓഫ് സാധ്യതകൾ സജീവമായി. ഒമ്പത് കളിയിൽ നിന്നും 10 പോയിന്‍റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി.

ഐപിഎൽ

By

Published : Apr 17, 2019, 1:31 AM IST

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 12 റൺസ് ജയം. പഞ്ചാബ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 170 റൺസെടുക്കാനെ സാധിച്ചുള്ളൂ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെഎല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. രാഹുലിന് പുറമെ ഗെയിൽ (30), മായങ്ക് അഗർവാൾ(26), ഡേവിഡ് മില്ലർ (40) എന്നിവരും പഞ്ചാബ് നിരയിൽ തിളങ്ങി. അവസാന ഓവറിൽ നായകൻ അശ്വിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് പഞ്ചാബിനെ 182 റൺസിലെത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസിന് പതിവുപോലെ മികച്ച തുടക്കം ലഭിച്ചു. നാലാം ഓവറിൽ ജോസ് ബട്ലറെ നഷ്ടപ്പെട്ടെങ്കിലും ഓപ്പണർ രാഹുൽ തൃപാദിയും സഞ്ചു സാംസണും സ്കോർ മുന്നോട്ടു കൊണ്ടുപോയി. 12-ാം ഓവറിൽ 27 റൺസെടുത്ത് സഞ്ചു പുറത്തായെങ്കിലും 97-2 എന്ന ശക്തമായ നിലയിലായിരുന്നു. പിന്നീടെത്തിയ അജിങ്കയ രഹാനെയും തകർത്തടിച്ചു. എന്നാൽ അര്‍ധ സെഞ്ചുറി നേടിയ ത‍ൃപദിയും(50) നായകന്‍ രഹാനെയും (26) നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത് രാജസ്ഥാന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ 11 പന്തില്‍ 31 റണ്‍സ് അടിച്ചെടുത്ത സ്റ്റുവര്‍ട്ട് ബിന്നി പൊരുതി നോക്കിയെങ്കിലും രാജസ്ഥാന് ജയിക്കാനായില്ല. അര്‍ഷദ്വീപ് സിംഗ്, ആര്‍ ആശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ പഞ്ചാബിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ പോയിന്‍റ് പട്ടികയിൽ നാലാമതെത്തിയ പഞ്ചാബിന്‍റെ പ്ലേഓഫ് സാധ്യതകൾ സജീവമായി. സീസണിലെ രാജസ്ഥാന്‍റെ ആറാം തോൽവിയാണിത്. എട്ട് കളികളിൽ നിന്നും നാല് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് റോയൽസ്.

ABOUT THE AUTHOR

...view details