ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്. നൈറ്റ് റൈഡേഴ്സ് ഉയത്തിയ 162 റൺസിന്‍റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെയാണ് ചെന്നൈ മറികടന്നത്.
ഐപിഎൽ: കൊൽക്കത്തയെ തകർത്ത് ചെന്നൈ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
അർധ സെഞ്ച്വറി നേടിയ സുരേഷ് റെയ്നയുടെ പ്രകടനം ചെന്നൈയുടെ വിജയത്തിൽ നിർണായകമായി.
![ഐപിഎൽ: കൊൽക്കത്തയെ തകർത്ത് ചെന്നൈ](https://etvbharatimages.akamaized.net/etvbharat/images/768-512-3002749-thumbnail-3x2-ron-7133.jpg)
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ക്രിസ് ലിന്നിന്‍റെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇമ്രാൻ താഹിറിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് നൈറ്റ് റൈഡേഴ്സിനെ 161-ൽ ഒതുക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ഷെയ്ന്‍ വാട്‌സന്‍ തുടക്കത്തിലേ പുറത്തായത് കൊൽക്കത്തയ്ക്ക് പ്രതീക്ഷ നല്‍കി. മികച്ച തുടക്കം ലഭിച്ചെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത ഡുപ്ലസിസ്, നരെയ്‌ന്‍റെ ആറാം ഓവറില്‍ മടങ്ങി. അഞ്ച് റണ്‍സുമായി അമ്പട്ടി റായുഡുവും പുറത്തായപ്പോൾ ചെന്നൈ പതറി. പിന്നീട് കേദാര്‍ ജാദവ് (20) മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 12-ാം ഓവറിൽ പുറത്തായപ്പോള്‍ സിഎസ്കെ 81-4 നിലയിൽ. എന്നാൽ സുരേഷ് റെയ്നയും ധോണിയും സ്കോർ പതിയെ മുന്നോട്ട് കൊണ്ടുപോയി. നരെയ്ൻ എറിഞ്ഞ 16-ാം ഓവറിൽ ധോണി മടങ്ങിയതോടെ സിഎസ്കെ സമ്മർദത്തിലായി. എന്നാൽ ആറാം വിക്കറ്റില്‍ നിര്‍ണായകമായ 41 റണ്‍സ് നേടി ജഡേജയും റെയ്‍നയും ചെന്നൈക്ക് വിജയം സമ്മാനിച്ചു. റെയ്‌ന 42 പന്തില്‍ 58 റൺസും ജഡേജ 17 പന്തില്‍ 31 റൺസും നേടി പുറത്താകാതെ നിന്നു.
കൊൽത്തയുടെ തുർച്ചയായ മൂന്നാം തോൽവിയാണിത്. കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരെയ്ന്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തതാണ് ടീമിന് തിരിച്ചടിയായത്.