ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ വിജയലക്ഷ്യം. ബാംഗ്ലൂര്‍ ബൗളര്‍മാരെ അടിച്ചോടിച്ച് ജോണി ബെയര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ സഖ്യം വെടിക്കെട്ട് നടത്തിയപ്പോൾ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 231 റണ്‍സെടുത്തു.
ബാംഗ്ലൂരിനെ അടിച്ചോടിച്ച് വാർണറും ബെയർസ്റ്റോയും - ജോണി ബെയര്‍സ്റ്റോ
20 ഓവറിൽ 231 റൺസ് സൺറൈസേഴ്സ് അടിച്ചുകൂട്ടിയപ്പോൾ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും സെഞ്ച്വറിയും നേടി. ഐപിഎൽ ചരിത്രത്തിലെ ഹൈദരാബാദിന്റെ ഏറ്റവും ഉയർന്ന സ്കോറുമാണ് ഇന്ന് പിറന്നത്.
ഇരുവരും സെഞ്ച്വറി നേടിയപ്പോൾ സണ്‍റൈസേഴ്സിന് ലഭിച്ചത് എക്കാലത്തെയും മികച്ച തുടക്കവും ഐപിഎൽ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന സ്കോറുമാണ്. ആദ്യ വിക്കറ്റില്‍ വാര്‍ണറും ബെയര്‍സ്റ്റോയും അടിച്ചുകൂട്ടിയത് 185 റണ്‍സാണ്. 17-ാം ഓവറില്‍ ബെയർസ്റ്റോയെ പുറത്താക്കി ചാഹലാണ് വെടിക്കെട്ട് കൂട്ടുകെട്ട് തകർത്തത്. 56 പന്തില്‍ 114 റണ്‍സാണ് ഇംഗ്ലണ്ട് താരത്തിന്റെ സമ്പാദ്യം.
ഇന്നത്തെ മത്സരത്തിൽ ബെയർസ്റ്റോ-വാർണർ കൂട്ടുകെട്ട് പല റെക്കോർഡുകളും സ്വന്തമാക്കി. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ സഖ്യമാണ് വാർണർ- ബെയർസ്റ്റോ സഖ്യം. ഇതിനുമുമ്പ് 2016-ൽ ഗുജറാത്ത് ലയൺസിനെതിരെ വിരാട് കോഹ്ലി-എബി ഡിവില്ലിയേഴ്സ് സഖ്യമാണ് സെഞ്ച്വറി പൂർത്തിയാക്കിയ ആദ്യ കൂട്ടുകെട്ട്. കൂടാതെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ബൈര്‍സ്റ്റോ-വാര്‍ണര്‍ സഖ്യം സ്വന്തമാക്കി.