മൊഹാലി :ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. പ്ലേഓഫ് യോഗ്യത നേടാൻ ഇരുടീമിനും മത്സരം നിർണായകമാണ്.
ടോസ് നേടിയ കൊൽക്കത്ത പഞ്ചാബിനെ ബാറ്റിംഗിനയച്ചു - കിങ്സ് ഇലവൻ പഞ്ചാബ്
പഞ്ചാബ് ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തിയപ്പോൾ കൊൽക്കത്ത മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്
ഐപിഎൽ
ഇന്നത്തെ കളിയിൽ ജയിച്ച് പ്ലേഓഫ് സാധ്യത നിലനിർത്താൻ പഞ്ചാബ് ടീമിൽ നിർണായകമായ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഡേവിഡ് മില്ലര്‍, മുജീബ് റഹ്മാന്‍ എന്നിവർക്ക് പകരം സാം കറാനും, ആൻഡ്രൂ ടൈയും പഞ്ചാബ് നിരയിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ അണിനിരത്തിയ ടീമിനെ നിലനിർത്തിയാണ് കൊൽക്കത്ത പഞ്ചാബിനെതിരെ ഇറങ്ങുന്നത്.