ഐപിഎല്ലിൽ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു.
ഐപിഎൽ; പഞ്ചാബിനെതിരെ കൊൽക്കത്തക്ക് കൂറ്റൻ സ്കോർ - കിങ്‌സ് ഇലവന്‍ പഞ്ചാബ്
നിതീഷ് റാണ (63), റോബിന്‍ ഉത്തപ്പ (67*), ആന്ദ്രേ റസല്‍ (48) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
നിതീഷ് റാണ (63), റോബിന്‍ ഉത്തപ്പ (67*), ആന്ദ്രേ റസല്‍ (48) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ കൂറ്റൻ സ്കോറിലെത്തിച്ചത്. മൂന്നാം ഓവറില്‍ ക്രിസ് ലിനെ പുറത്താക്കി ഷമി കൊൽത്തക്ക് ആദ്യ പ്രഹരം നൽകി. ഒമ്പത് പന്തില്‍ 24 റണ്‍സ് നേടിയ സുനില്‍ നരെയ്ന്‍ തൊട്ടടുത്ത ഓവറിൽ മടങ്ങി. പിന്നീടെത്തിയ റാണെയും ഉത്തപ്പയും നാലാം വിക്കറ്റിൽ അടിച്ച് തകർത്തു. 110 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റാണയുടെ ഇന്നിംഗ്സ്. അർധ സെഞ്ച്വറി നേടി റാണ പുറത്തായെങ്കിലും ഉത്തപ്പയും ആന്ദ്രേ റസലും ടീമിനെ 200 കടത്തി. 17 പന്തിൽ ഏഴ് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു റസലിന്‍റെ ഇന്നിംഗ്സ്.
പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഡസ് വിജോന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി.