കേരളം

kerala

ETV Bharat / sports

രാജസ്ഥാനെ പരാജയപ്പെടുത്തി ഡല്‍ഹി; പോയിന്‍റ് പട്ടികയില്‍ ഒന്നാമത് - rajastan royals

36 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 78 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിയുടെ വിജയശില്‍പി.

രാജസ്ഥാനെ പരാജയപ്പെടുത്തി ഡല്‍ഹി

By

Published : Apr 23, 2019, 1:06 AM IST

ഐപിഎലില്‍ വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാനെതിരെ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയാണ് ഡല്‍ഹി ഒന്നാമതെത്തിയത്. ഡല്‍ഹിക്കായി റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി ഓപ്പണര്‍ അജിന്‍ക്യ രഹാനെ സെഞ്ച്വറി നേടി. മൂന്ന് സിക്സറുകളും പതിനൊന്ന് ഫോറും ഉള്‍പ്പെടെ 63 പന്തില്‍ നിന്ന് രഹാനെ 105 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ നായകന്‍ സ്മിത്തും രഹാനെക്ക് മികച്ച പിന്തുണ നല്‍കി. 32 പന്തില്‍ നിന്ന് 50 റണ്‍സാണ് സ്മിത്ത് നേടിയത്. ഇരുവരുടെയും ബാറ്റിങ് മികവില്‍ 191 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയത്. ഡല്‍ഹിക്കായി റബഡ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ഒപ്പണര്‍മാരായ പ്രഥ്വി ഷായും ശിഖര്‍ ധവാനും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 72 റണ്‍സിന്‍റെ ഓപ്പണിംഗ് പാര്‍ട്ടണര്‍ഷിപ്പാണ് ടീമിന് സമ്മാനിച്ചത്. ഇതില്‍ പ്രഥ്വി ഷാ 42 റണ്‍സും ധവാന്‍ 54 റണ്‍സും നേടി. ശേഷം ക്രീസിലെത്തിയ ശ്രേയസ് ഐയ്യര്‍ കാര്യമായി റണ്‍സ് നേടിയില്ലെങ്കിലും നാലാമനായി വന്ന ഋഷഭ് പന്ത് 36 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 78 റണ്‍സ് നേടി ഡല്‍ഹിയുടെ വിജയശില്‍പിയായി.

ജയത്തോടെ പതിനാല് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ഒന്നാമതെത്തി. ഇത്ര തന്നെ പോയിന്‍റുള്ള ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്. 12 പോയിന്‍റുമായി മുംബൈ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ആറ് പോയിന്‍റ് മാത്രം കൈവശമുള്ള ബംഗളൂരുവാണ് പോയിന്‍റ് പട്ടിയല്‍ ഏറ്റവും പിന്നില്‍.

ABOUT THE AUTHOR

...view details