കേരളം

kerala

ബ്രാവോയ്ക്ക് പരിക്ക്; ചെന്നൈക്ക് തിരിച്ചടി

പരിക്കേറ്റ ബ്രാവോ രണ്ടാഴ്ചയോളം വിശ്രമിക്കേണ്ടി വരുമെന്ന് മൈക്ക് ഹസി.

By

Published : Apr 6, 2019, 2:55 PM IST

Published : Apr 6, 2019, 2:55 PM IST

ഡ്വെയിന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടിയായി ഡ്വെയിന്‍ ബ്രാവോയുടെ പരിക്ക്. പരിക്കേറ്റ താരത്തിന് രണ്ടാഴ്ചയോളം വിശ്രമം വേണ്ടി വരും. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പാണ് ചെന്നൈയുടെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസ്സി ബ്രാവോയുടെ പരിക്കിനെക്കുറിച്ച് വ്യക്തമാക്കിയത്. താരത്തിന്‍റെ പരിക്ക് ടീമിനെ ബാധിക്കും. എന്നാല്‍ ടീമെന്ന നിലയില്‍ ഇതിനെ നേരിടാന്‍ ചെന്നൈക്കാകുമെന്നും ഹസ്സി പറഞ്ഞു. ബ്രാവോയുടെ അഭാവത്തില്‍ ടീമിന്‍റെ ഡെത്ത് ഓവര്‍ ബൗളിംഗിനെയാണ് ഇത് ബാധിക്കുക. ലുംഗിസാനി ഗിഡിയ്ക്ക് പകരം ടീമിലെത്തിച്ച സ്കോട്ട് കുഗ്ഗെലൈൻ, ശര്‍ദ്ധുല്‍ താക്കുര്‍, മോഹിത് ശര്‍മ്മ എന്നിവരും ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കാവുന്ന താരങ്ങളാണെന്നും മൈക്ക് ഹസ്സി പറഞ്ഞു.

ABOUT THE AUTHOR

...view details