കേരളം

kerala

ETV Bharat / sports

മങ്കാദിംഗില്‍ പ്രതികരണവുമായി അശ്വൻ രംഗത്ത് - മങ്കാദിങ്

രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലറിനെയാണ് മങ്കാദിംഗിലൂടെ അശ്വിൻ പുറത്താക്കിയത്. ഇത് അശ്വിനെതിരെ വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് താരത്തിന്‍റെ പ്രതികരണം.

രവിചന്ദ്ര അശ്വൻ

By

Published : Apr 5, 2019, 1:40 PM IST

ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ഇലവൻ നായകൻ രവിചന്ദ്ര അശ്വൻ നടത്തിയ വിവാദമായ മങ്കാദിംഗില്‍ പ്രതികരണവുമായി താരം രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ റോയൽസിന്‍റെ ജോസ് ബട്‌ലറെയാണ് മങ്കാദിംഗിലൂടെ അശ്വിൻ പുറത്താക്കിയത്. ഇത് അശ്വിനെതിരെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

താൻ ചെയ്തതിൽ യാതൊരു കുറ്റബോധവുമില്ലെന്നും വിമർശനങ്ങൾ തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അശ്വിൻ പറഞ്ഞു‌.

ക്രിക്കറ്റിൽ ഇല്ലാത്തത് ഒന്നും താൻ ചെയ്തിട്ടില്ല. പല മുൻ താരങ്ങളും തന്നെ പിന്തുണച്ചതിൽ സന്തോഷമുണ്ട്. മങ്കാദിംഗ് ചെയ്യുന്നതിന് മുമ്പ് മുന്നറിയിപ്പ് കൊടുക്കുന്നതൊക്കെ 50 ഓവർ ക്രിക്കറ്റിൽ മാത്രമേ നടക്കൂ. ടി-20 യിൽ അതിന് സ്ഥാനമില്ലെന്നും അശ്വിൻ പറഞ്ഞു‌. ബട്‌ലർ ക്രീസ് വിടുന്നതുവരെ താൻ കാത്തു നിന്നെന്ന് പറയുന്നത് ശരിയല്ല. ബട്‌ലർ ക്രീസ് വിടുമ്പോൾ താൻ ക്രീസിൽ എത്തിയതു പോലുമില്ലെന്നത് ഓര്‍ക്കണമെന്നും അശ്വിന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details