സൈനികർക്ക് ഐപിഎല്‍ മത്സരങ്ങൾ സൗജന്യമായി കാണാൻ അവസരമൊരുക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടീമിന്‍റെ എല്ലാ ഹോം മത്സരങ്ങളും സൗജന്യമായി കാണാൻ 60 സൈനികർക്കാർക്കാണ് അവസരമുണ്ടാകുക.
ഐപിഎല്‍ മത്സരങ്ങൾ സൗജന്യമായി കാണാൻ സൈനികർക്ക് അവസരം - പുല്‍വാമ ഭീകരാക്രമണം
റോയല്‍ ചലഞ്ചേഴ്സും കർണാടക ക്രിക്കറ്റ് അസോസിയേഷനും ഭാരതി സിമന്‍റ്സും ചേർന്നാണ് സൈനികർക്ക് ടിക്കറ്റുകൾ സൗജന്യമായി നല്‍കുന്നത്
റോയല്‍ ചലഞ്ചേഴ്സും കർണാടക ക്രിക്കറ്റ് അസോസിയേഷനും ഭാരതി സിമന്‍റ്സും ചേർന്നാണ് സൈനികർക്ക് ടിക്കറ്റുകൾ സൗജന്യമായി നല്‍കുന്നത്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഴ് ഹോം മത്സരങ്ങൾക്കും ജവാന്മാരെ പ്രത്യേകം ക്ഷണിക്കുമെന്നും കർണാടക ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികർക്ക് ആദരമർപ്പിച്ച് ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. സൈനികരുടെ ക്ഷേമത്തിനായി ബിസിസിഐ 20 കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു. നേരത്തെ സൈനികരോടുള്ള ആദരസൂചകമായി ഓസ്ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യൻ ടീം സൈനിക തൊപ്പി ധരിക്കുകയും മാച്ച ഫീ നാഷണല്‍ ഡിഫൻസ് ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു.