കേരളം

kerala

ETV Bharat / sports

ഐപിഎല്ലിലെ മികച്ച ബൗളിംഗ് റെക്കോർഡ് സ്വന്തമാക്കി അൽസാരി ജോസഫ് - ഐപിഎൽ

ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ പ്രകടനത്തിലൂടെയാണ് അല്‍സാരി ജോസഫ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

അൽസാരി ജോസഫ്

By

Published : Apr 7, 2019, 12:51 PM IST

ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് താരം അൽസാരി ജോസഫ്. 2008 ഐപിഎല്ലിൽ പാകിസ്ഥാൻ താരം സൊഹൈൽ തൻവീർ 14 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തറിഞ്ഞ പ്രകടനത്തിലൂടെയാണ് അല്‍സാരി ജോസഫ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 3.4 ഓവറിൽ 12 റണ്‍സ് മാത്രം വഴങ്ങിയാണ് അൽസാരി ആറ് വിക്കറ്റ് നേടിയത്. ഡേവിഡ് വാര്‍ണര്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, റഷീദ് ഖാന്‍, ഭുവനേശ്വർ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെയാണ് ജോസഫ് പുറത്താക്കിയത്. പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് താരം ആദം മിൽനെക്ക് പകരക്കാരനായാണ് അൽസാരി ജോസഫിനെ മുംബൈ ടീമിലെടുത്തത്. ആദ്യ മത്സരത്തിൽ തന്നെ താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 19 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത പൂനെ സൂപ്പർ ജയിന്‍റ്സിന്‍റെ താരമായിരുന്ന ആദം സാമ്പയുടെ പേരിലാണ് ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ്.

ABOUT THE AUTHOR

...view details