കേരളം

kerala

ETV Bharat / sports

പരിശീലക സ്ഥാനം നഷ്‌ടമാകാന്‍ കാരണം സൂപ്പര്‍താര സമ്പ്രദായം: ഡബ്ലിയു വി രാമന്‍

വനിതാ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം നഷ്‌ടമായതിന് പിന്നാലെയാണ് ഡബ്ലിയു വി രാമന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡിനും കത്തയച്ചത്.

രാമനും ബിസിസിഐയും വാര്‍ത്ത  രാമനും കത്തും വാര്‍ത്ത  വനിതാ ക്രിക്കറ്റും പരിശീലകരും വാര്‍ത്ത  raman and bcci news  raman and letter news  womens cricket and coaches news
രാമന്‍

By

Published : May 15, 2021, 8:48 PM IST

ന്യൂഡല്‍ഹി; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം നഷ്‌ടമാകാന്‍ കാരണം സൂപ്പര്‍താര സമ്പ്രദായമെന്ന് ഡബ്ലിയു വി രാമന്‍. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് അയച്ച കത്തിലാണ് രാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നിലവിലെ പരിശീലകന്‍ രാമനെ മാറ്റി രമേഷ് പൊവാറിനെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ തെരഞ്ഞെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാമന്‍ ഗാംഗുലിക്കും ദ്രാവിഡിനും കത്തയച്ചത്.

ക്രിക്കറ്റിനുള്ളിലെ മോശം പ്രവണതകളെ തടയാന്‍ ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ ഗാംഗുലി ശ്രമിക്കണമെന്നും രാമന്‍റെ കത്തില്‍ പറയുന്നു. എല്ലാറ്റിലുമുപരി ടീമിന് പ്രാധാന്യം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പുതിയ പരിശീലകനെന്ന നിലയില്‍ രമേഷ് പൊവാറും സമാന രീതി പിന്തുടരുമെന്നാണ് കരുതുന്നതെന്നും കത്തില്‍ പറയുന്നു.

മുന്‍ വനിതാ ടീം പരിശീലകന്‍ ഡബ്യുബി രാമന്‍ (ഫയല്‍ ചിത്രം).
മുന്‍ വനിതാ ടീം പരിശീലകന്‍ ഡബ്യുബി രാമന്‍ വാര്‍ത്താസമ്മേളനത്തിനിടെ (ഫയല്‍ ചിത്രം).

2018 മുതല്‍ രാമനാണ് ഇന്ത്യന്‍ വനിതാ ടീമിന്‍റെ പരിശീലകന്‍. 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിനെ പരിശീലിപ്പിച്ചത് പൊവാറായിരുന്നു. എന്നാല്‍ മിതാലി രാജുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് പൊവാറിന് പരിശീലക സ്ഥാനം നഷ്‌ടമായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ക്രിക്കറ്റ് ഉപദേശക സമിതി യോഗമാണ് അദ്ദേഹത്തെ വീണ്ടും പരിശീലകനായി തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും രമേശ് പൊവാറും (ഫയല്‍ ചിത്രം).
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും രമേശ് പൊവാറും (ഫയല്‍ ചിത്രം).

പരിശീലക സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിനെതിരെ ഗുരുതര ആരോപണങ്ങളും മുന്‍ പരിശീലകന്‍ രാമന്‍ തന്‍റെ കത്തിലൂടെ ഉന്നയിക്കുന്നുണ്ട്. പരിശീലകനെന്ന നിലയിലുള്ള യോഗ്യതക്ക് അപ്പുറം മറ്റ് പലതും ഉപദേശക സമിതിയുടെ പരിഗണനക്ക് വന്നിട്ടുണ്ടാകാം. ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് കത്ത്. പുതിയ പരിശീലകന് കീഴില്‍ ഇന്ത്യന്‍ വനിതാ ടീമിന് വിജയങ്ങള്‍ നേടാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കത്തിലൂടെ ആശംസിച്ചു.

കൂടുതല്‍ വായനക്ക്:ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് വനിത ടെസ്റ്റ് ടീം; മിതാലി രാജ് നയിക്കും

പരിശീലകനും ടീം അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാമന് പരിശീലക സ്ഥാനം നഷ്‌ടമായതെന്ന സൂചനയാണ് കത്തിലൂടെ പുറത്ത് വരുന്നത്. നേരത്തെ 2018ല്‍ രമേശ് പൊവാറിന്‍റെ കസേര തെറിച്ചതും സമാന രീതിയിലാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ആശാസ്യകരമല്ലാത്ത സമ്പ്രദായത്തിലേക്കാണ് രാമന്‍റെ കത്ത് വിരല്‍ ചൂണ്ടുന്നത്.

വനിതാ ടീം ഇംഗ്ലണ്ടിലേക്ക്

രമേശ് പൊവാര്‍ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ബ്രിസ്‌ബണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ആദ്യമായി കളിക്കുക. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ ബിസിസിഐ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏകദിന ടെസ്റ്റ് ടീമുകളെ മിതാലി രാജ് നയിക്കുമ്പോള്‍ ടി20 ടീമിന്‍റെ ക്യാപ്‌റ്റനാവുക ഹര്‍മന്‍പ്രീത് കൗറാണ്. ഏഴ്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിനായി ഇന്ത്യന്‍ വനിതാ ടീം ഒരുങ്ങുന്നത്.

കൂടുതല്‍ കായിക വാര്‍ത്തകള്‍: പന്ത് ചുരണ്ടല്‍ ഓസിസ് ബൗളര്‍മാരുടെ അറിവോടെ; വെളിപ്പെടുത്തലുമായി ബാന്‍ക്രോഫ്‌റ്റ്

ABOUT THE AUTHOR

...view details