ജോർജ്ജ്ടൗൺ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് വിജയം. ഏഴ് റണ്‍സിനാണ് സന്ദര്‍ശകര്‍ വിജയം പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ മുഹമ്മദ് ഹഫീസ്, 40 പന്തില്‍ 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ പ്രകടനമാണ് പാക് നിരയില്‍ നിര്‍ണായകമായത്. പാക്കിസ്ഥാനായി മുഹമ്മദ് റിസ്വാന്‍ 36 പന്തില്‍ 46 റണ്‍സും ഷർജീൽ ഖാൻ 16 പന്തില്‍ 20 റണ്‍സുമെടുത്തു.
also read: സഞ്ജു സാംസണ്‍ മടിയനായ ബാറ്റ്സ്മാനെന്ന് സല്‍മാന്‍ ബട്ട്
വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഡ്വെയ്ൻ ബ്രാവോ 24 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
അതേസമയം മറുപടിക്കിറങ്ങിയ വിന്‍ഡീസിനായി നിക്കോളാസ് പൂരന്‍ 33 പന്തില്‍ 62* റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ല.
എവിൻ ലൂയിസ് 33 പന്തില്‍ 35 റണ്‍സെടുത്തും ഷിമ്രോൺ ഹെറ്റ്‌മെയര്‍ 18 പന്തില്‍ 17 റണ്‍സെടുത്തും പുറത്തായി. പാകിസ്ഥാനായി മുഹമ്മദ് വാസിം മൂന്ന് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ഹസന്‍ അലി നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ഒരോ വിക്കറ്റുകള്‍ വീഴ്ത്തി.
അതേസമയം നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിലെ വിജയത്തോടെ 1-0ത്തിന് പാക്കിസ്ഥാന്‍ മുന്നിലെത്തി.