കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ് : ഒമ്പത് വേദികളുമായി ബിസിസിഐ - t20 world cup final news

അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ടി20 ലോകകപ്പ് ഫൈനലിന് വേദിയാകും.

ടി20 ലോകകപ്പ് ഫൈനല്‍ വാര്‍ത്ത  ബിസിസിഐ അപ്പ്‌ഡേറ്റ്  t20 world cup final news  bcci update
ബിസിസിഐ

By

Published : Apr 17, 2021, 11:01 PM IST

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനായി ഒമ്പത് വേദികള്‍ തെരഞ്ഞെടുത്ത് ബിസിസിഐ. ബിസിസിഐ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ധരംശാല, അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളാണ് ലോകകപ്പിന് വേദിയായി കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഫൈനലിന് വേദിയാകും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഐസിസിയുമായി ആലോചിച്ച ശേഷമാകും ഉണ്ടാവുക.

കൂടാതെ പാകിസ്താന്‍ ടീമിന് വിസ അനുവദിക്കുന്നതിൽ തടസങ്ങളില്ലെന്നും ബിസിസിഐ വ്യക്തമാക്കി. അതേസമയം ലോകകപ്പ് കാണാൻ ഇതര രാജ്യങ്ങളിൽ നിന്നും എത്തുന്നവര്‍ക്ക് പച്ചക്കൊടി കാണിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ടി20 ലോകകപ്പ് ഈ വർഷം ഒക്‌ടോബര്‍, നവംബർ മാസങ്ങളിൽ നടത്താനാണ് തീരുമാനം. തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂവെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details