ലണ്ടന്‍: അടുത്ത മാസം 12ന് ആരംഭിക്കുന്ന ടി20 പരമ്പരക്കുള്ള 16 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരക്കുള്ള ഇംഗ്ലീഷ് ടീമിനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെട്ട ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ജോഷ് ബട്ട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ടി20 സംഘത്തോടൊപ്പം തുടരും.
ഇന്ത്യയിലെ കുട്ടിക്രിക്കറ്റ് പോരാട്ടം; ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് - t20 series news
അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരക്കായുള്ള 16 അംഗ സംഘത്തെ ഓയിന്‍ മോര്‍ഗന്‍ നയക്കും

മോര്‍ഗന്‍
ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ടാമത്തെ ടെസ്റ്റിന് ശനിയാഴ്‌ച ചെന്നൈയില്‍ തുടക്കമാകും. നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ജോ റൂട്ടിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് 227 റണ്‍സിന്‍റെ ജയം സ്വന്തമാക്കി.