ലണ്ടന്‍: ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഐപിഎല്‍ പതിനാലാം സീസണ്‍ നഷ്‌ടമാകും. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ക്ക് ലീഗിലെ മത്സരങ്ങള്‍ നഷ്‌ടമാകുക. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് നിലവില്‍ ആര്‍ച്ചര്‍ കളിക്കുന്നത്.
ജോഫ്ര ആര്‍ച്ചര്‍ക്ക് ശസ്‌ത്രക്രിയ; ഐപിഎല്‍ നഷ്‌ടമാകും - archer injured news
ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ശസ്‌ത്രക്രിയക്ക് വിധേയനായത്
ജോഫ്ര ആര്‍ച്ചര്‍
ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 30 വരെയാണ് ഐപിഎല്‍. ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായാണ് ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു ഇതേ തുടര്‍ന്നാണ് ശസ്‌ത്രക്രിയക്ക് വിധേയനായത്.
2019 മുതല്‍ വലത് കൈമുട്ടിനേറ്റ പരിക്ക് ആര്‍ച്ചറെ വലക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള മൂന്ന് ടെസ്റ്റും ടി20 പരമ്പരയും കഴിഞ്ഞ വര്‍ഷം ആര്‍ച്ചര്‍ക്ക് പരിക്ക് കാരണം നഷ്‌ടമായിരുന്നു.